കൊച്ചി : പ്രളയാനന്തര കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന കലാസൃഷ്ടികളുടെ ലേലം നാളെ. ബോള്‍ഗാട്ടി ഐലന്റിലെ ഗ്രാന്റ് ഹയാത്തില്‍ നടക്കുന്ന ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
ആര്‍ട്ട് റൈസസ് ഫോര്‍ കേരള എന്നാണ് ലേലത്തിന് നല്‍കിയിരിക്കുന്ന പേര്. 41 കലാകാരന്മാരാണ് തങ്ങളുടെ കലാസൃഷ്ടി ലേലത്തിനായി നല്‍കിയിരിക്കുന്നത്. ഫോര്‍ട്ട്കൊച്ചി ബാസ്റ്റിന് ബംഗ്ലാവില്‍ വ്യാഴാഴ്ച വരെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മുംബൈയിലെ സാഫ്രണ്‍ ആര്‍ട്ടാണ് ലേലം നടത്തുന്നത്.
Post Your Comments