മുംബൈ: കോണ്‍ഗ്രസിനെതിരെ ആയുധമാക്കാന്‍ സിനിമ പോലും ഉപയോഗിക്കാന്‍ കഴിയുമെന്ന തിരിച്ചറിവില്‍ ബിജെപിയുടെ ആശീര്‍വാദവുമായി പുറത്തിറങ്ങിയ ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രം ബോക്സ്ഓഫീസില്‍ ചക്രശ്വാസം വലിക്കുന്നു. ജനുവരി 11ന് തീയേറ്ററുകളിലെത്തിയ ചിത്രത്തിന് ഇതുവരെ നേടാനായത് 13.90 കോടി രൂപ മാത്രമാണെന്നാണ് ബോളിവുഡ് ഹംഗാമയുടെ കണക്കുകള്‍. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍സിങ്ങിനെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിക്കുന്ന ചിത്രം പ്രഖ്യാപിക്കുമ്പോള്‍ തന്നെ വിവാദമായിരുന്നു. ബിജെപി അനുഭാവിയായ അനുപം ഖേര്‍ മന്‍മോഹന്‍സിങ്ങിന്റെ വേഷം അഭിനയിക്കുന്ന ചിത്രം അക്കാരണത്താല്‍ തന്നെ പ്രേക്ഷകശ്രദ്ധ നേടുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍.
എന്നാല്‍ പ്രേക്ഷക ശ്രദ്ധ പോയിട്ട് നിരൂപക ശ്രദ്ധ പോലും പിടിച്ചുപറ്റാന്‍ ചിത്രത്തിന് സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നയത്. ഇന്ത്യന്‍ എക്സ്പ്രസ് നിരൂപകയായ ശുഭ്ര ഗുപ്ത ചിത്രത്തിന് റേറ്റിംഗ് നല്‍കാന്‍ പോലും തയ്യാറായില്ല. ഒരു പ്രൊപ്പഗാന്‍ഡ സിനിമ എന്നതിലുപരി മറ്റൊന്നും ചിത്രത്തിലില്ലെന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ വിലയിരുത്തല്‍. മുന്‍ പ്രധാനമന്ത്രിയെ ഒരു നട്ടെല്ലില്ലാത്ത വ്യക്തിത്വമായി ചിത്രീകരിക്കുക മാത്രമാണ് ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. ദുര്‍ബലനായ, ഗാന്ധി കുടുംബത്തിന്റെ കൈകളിലെ കളിപ്പാവയായി ചിത്രം മന്‍മോഹനെ ചിത്രീകരിച്ചിരിക്കുന്നുവെന്നും ഇന്ത്യന്‍ എക്സ്പ്രസ് എഴുതുന്നു.
ചിത്രം തീയേറുകളില്‍ പ്രേക്ഷകരെ ആശ്രയിക്കാത്തതിനു മറ്റു കാരണങ്ങള്‍ കൂടിയുണ്ട്. രണ്‍വീര്‍ സിങ്ങിന്റെ സിംബയും വിക്കി കൗശല്‍ നായകനാകുന്ന ഉറി; ദി സര്‍ജിക്കല്‍ സ്ട്രൈക്കും ഇതിനൊപ്പമാണ് റിലീസ് ചെയ്തത്.
Post Your Comments