പന്തളം: പ്രണയം നടിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടി മുങ്ങുന്ന 23കാരന് അറസ്റ്റില്‍. നൂറനാട് പണയില്‍ അഖിലാണ് (23) അറസ്റ്റിലായത്. അഖിലിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പൊലീസ് കണ്ടെടുത്തു. ഇയാളുടെ ചതിയില്‍ പെട്ട് വഞ്ചിതരായ പന്തളം സ്വദേശിനികളായ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ അടൂര്‍ ഡിവൈ.എസ് .പി ആര്.ജോസിന് നല്കിയ പരാതിയിലാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. സമാനമായ രീതിയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
Post Your Comments