രാജസ്ഥാനില്‍ പശു വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇക്കുറി വിവാദമല്ല അംഗീകരമാണ് പശുക്കള്‍ നല്‍കാന്‍ പോകുന്നത്. തെരുവില്‍ അലഞ്ഞുതിരിയുന്ന പശുക്കളെ ദത്തെടുത്ത് പരിപാലിക്കുന്നവര്‍ക്കാണ് അംഗീകാരം നല്‍കുന്നത്.
ഇങ്ങനെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കളുടെ സംരക്ഷരാകുന്നവരെ റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യ ദിനത്തിലും ആദരിക്കാനുള്ള നീക്കത്തിലാണ് ്‌രാജസ്ഥാന്‍ സര്‍ക്കാര്‍. ഇത്തരത്തിലൊരു തീരുമാനം സ്വാഭാവികമായും ബിജെപിയുടേതാണെന്ന് കരുതുന്നവരുണ്ടെങ്കില്‍ തെറ്റി. ബിജെപിയെ തോര്‍പ്പിച്ച് അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇത്തരത്തിലൊരു തീരുമാനവുമായി മുന്നോട്ട് പോകുന്നത്.
പ്രായാധിക്യത്താല്‍ അവശരായ പശുക്കളെയും കാളക്കിടാങ്ങളെയും വില്‍ക്കാന്‍ തയ്യാറായാല്‍ അതിനെ വാങ്ങാന്‍ ആളില്ലാതെ വരുന്ന അവസ്ഥയാണ് സംസ്ഥാനത്തിപ്പോള്‍. ഗോവധത്തിന്റെ പേരില്‍ പശുക്കടത്ത് തടയുന്നവര്‍ പക്ഷേ അവയൈ സംരക്ഷിക്കാന്‍ തയ്യാറാകുന്നുമില്ല. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ബാധ്യതയാകുന്ന പശുക്കളെ പലരും തെരുവില്‍ ഉപേക്ഷിക്കുകയാണ് പതിവ്.
അലഞ്ഞുതിരിഞ്ഞുനടക്കുന്ന പശുക്കള്‍ പ്രശ്‌നമായതോടെയാണ് അനാഥ പശുക്കളുടെ സംരക്ഷണത്തിനായി പ്രോത്സാഹനം നല്‍കുന്ന പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ എത്തുന്നത്. രാജ്യത്ത് ആദ്യമായി പശുക്കളെ സംരക്ഷിക്കാന്‍ ഗോപാലന മന്ത്രിയെ നിയമിച്ച സംസ്ഥാനമാണ് രാജസ്ഥാന്‍. അതുകൊണ്ടുതന്നെ ഉത്തരവാദിത്തപ്പെട്ട മന്ത്രി പ്രമോദ് ജെയ്ന്‍ ഭയ്യയുടെ വലിയ ചുമതലയാകുകയാണ് ഉപേക്ഷിക്കപ്പെടുന്ന പശുക്കളും മൂരിക്കിടാങ്ങളും.
Post Your Comments