സുല്‍ത്താന്‍ ബത്തേരി : കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജനവാസ കേന്ദ്രങ്ങളില്‍ ആശങ്ക പടര്‍ത്തി അലഞ്ഞു നടന്നിരുന്ന കടുവ വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങി.
വയനാട് തേലംപറ്റ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്. തുടര്‍ന്ന് കടുവയെ ബത്തേരി വന്യജിവി സങ്കേതം മേധാവിയുടെ ഓഫീസനടുത്തേക്ക് മാറ്റി.
ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ വളര്‍ത്തുമൃഗങ്ങളെയടക്കം ആക്രമിച്ചത് നാട്ടുകാരില്‍ വന്‍ ഭീതി സൃഷ്ടിച്ചിരുന്നു.
Post Your Comments