സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയിലെ ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ വനംവകുപ്പ്, പഞ്ചായത്ത് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. നായ്ക്കട്ടി, മുത്തങ്ങ വനാതിര്‍ത്തിയിലാണ് കടുവ ഇറങ്ങിയത്.
ജനവാസ പ്രദേശത്തേക്ക് ഇറങ്ങിയ കടുവ രണ്ടു പശുക്കളെ കടിച്ചു കൊന്നു. നാട്ടുകാരുടെ ബഹളത്തെത്തുടര്‍ന്ന് കടുവ ഓടിമറഞ്ഞിരിക്കുകയാണ്. സ്ഥലത്ത് വനംവകുപ്പ് തെരച്ചില്‍ ശക്തമാക്കി. കടുവ ഇറങ്ങിയ പ്രദേശങ്ങളില്‍ വനം വകുപ്പ് കൂടുകള്‍ ഒരുക്കിയിരിക്കുകാണ്.
Post Your Comments