Latest NewsIndia

സിബിഐ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനെതിരായ പൊതു താല്‍പര്യ ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി : സിബിഐ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിന്റെ നിയമനം സംബന്ധിച്ച പൊതു താല്‍പര്യ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. സന്നദ്ധ സംഘടനയായ കോമണ്‍ കോസാണ് വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ഇടക്കാല ഡയറക്ടറെ നിയമികേണ്ടതെന്നാണ് കീഴ്‌വഴക്കം. എന്നാല്‍ നാഗേശ്വര്‍ റാവുവിനെ നിയമിച്ചത് അങ്ങനെയല്ലാത്തതിനാല്‍ നിയമനം റദ്ദാക്കണമെന്നാണ് കോമണ്‍ കോസിന്റെ വാദം.

വെള്ളിയാഴ്ച ഹര്‍ജി കേള്‍ക്കണമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച കേള്‍ക്കുന്ന കാര്യം പരിഗണിക്കാം എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button