പത്തനംതിട്ട: ശബരിമലയിൽ വീണ്ടും യുവതീപ്രവേശനനീക്കത്തിനായി
കണ്ണൂർ സ്വദേശി രേഷ്മ , ഷാനില എന്നിവരെത്തി. നീലിമലയിൽ ഇവരെ പ്രതിഷേധക്കാർ തടഞ്ഞിരിക്കുകയാണ്. എന്നാൽ മടങ്ങാനല്ല വ്രതം നോറ്റ് വന്നതെന്ന് പ്രതിഷേധക്കാര്‍ നീലിമലയില്‍ തടഞ്ഞ യുവതികള്‍. ശബരിമല ദര്‍ശനത്തിനായി നാലരയോടെയാണ് പമ്പയില്‍ നിന്ന് യുവതികള്‍ മലകയറി തുടങ്ങിയത്. രണ്ടുമണിക്കൂറായി നീലിമലയില്‍ യുവതികളെ തടഞ്ഞുവെച്ചിരിക്കുകയാണ്.
മടങ്ങാനല്ല വ്രതം നോറ്റ് വന്നതെന്ന് യുവതികള്‍ പറഞ്ഞു. അതെ സമയം ഇവർക്കൊപ്പം വന്ന രണ്ടു യുവതികളെ ഇവർ മാധ്യമങ്ങളോടും മറ്റും അന്വേഷിക്കുന്നുണ്ട്. അവർ എവിടെയാണ് എന്നതിനെ കുറിച്ച് കൂടെ വന്നവർക്കും പ്രതിഷേധക്കാർക്കും യാതൊരു വിവരവുമില്ല. ഒരുവേള പ്രതിഷേധക്കാരുടെ ശ്രദ്ധ തിരിച്ചു വിട്ടു മറ്റൊരു വഴിയിലൂടെ അവരെ പോലീസ് സന്നിധാനത്ത് എത്തിച്ചോ എന്നാണ് പ്രതിഷേധക്കാരുടെ സംശയം. ഇവർക്കൊപ്പം മനോജ് അബ്രഹാമിന്റെ സ്‌ക്വാഡിൽ ഉള്ള രണ്ടു പോലീസുകാർ ഉണ്ടെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.
അന്യ സംസ്ഥാന ഭക്തന്മാർ ഉൾപ്പെടെ ലേഡീസ് ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. രേഷ്മ നിഷാന്തും കൂട്ടരും കടുത്ത സിപിഎം അനുഭാവികളാണ്. ഇവർ സിപിഎം മ്മിന്റെ പിന്തുണയോടെയാണ് ഇവിടെ എത്തിയതെന്നാണ് ആരോപണം. ഇതിനിടെ പോലീസിനെതിരെ യുവതികൾ പ്രതികരിക്കുകയാണ്. പോലീസ് പ്രതിഷേധക്കാരെ മാറ്റുന്നില്ലെന്ന് ഇവർ ആരോപിച്ചു. പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. സുരക്ഷ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വന്നതെന്നും രേഷ്മ പറഞ്ഞു.
പ്രതിഷേധിച്ചവരെ പൊലീസ് തടഞ്ഞില്ലെന്നും യുവതികള്‍ ആരോപിക്കുന്നു. നേരത്തെ യുവതികള്‍ മടങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതികള്‍ക്കൊപ്പമെത്തിയ പുരുഷന്മാരുമായി പൊലീസ് ചര്‍ച്ച നടത്തുകയാണ്. അതേസമയം കൂടുതല്‍ പ്രതിഷേധക്കാര്‍ സ്ഥലത്തെത്തിക്കൊണ്ടിരിക്കുകയാണ്. അന്യ സംസ്ഥാന അയ്യപ്പന്മാരുൾപ്പെടെ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ഇവർക്കെതിരെ രംഗത്തെത്തിയത്. ആസൂത്രിതമായാണ് ഇവരുടെ വരവെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.
Post Your Comments