കൊച്ചി: ബിന്ദുവിന്റേയും കനക ദുര്‍ഗയുടേയും ശബരിമല ദര്‍ശനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി.
ബിന്ദുവിനും കനകദുര്‍ഗയ്ക്കും അനധികൃത സൗകര്യങ്ങള്‍ ഒരുക്കിയെന്നും ഭക്തരെ കടത്തിവിടാത്ത ഭാഗത്തുകൂടിയാണ് യുവതികളെ പ്രവേശിപ്പിച്ചതെന്നും നിരീക്ഷക സമിതി പറയുന്നു. ഹെക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സമിതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം യുവതികള്‍ സന്നിധാനത്ത് എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും പോലീസുകാര്‍ കാവല്‍ നില്ക്കുന്ന ഗേറ്റിലൂടെയാണ് യുവതികളെ കടത്തി വിട്ടെതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സാധാരണ ഗതിയില്‍ ഇതിലൂടെ ജീവനക്കാരെയും വിഐപികളെയുമാണ് കടത്തിവിടുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി.
കൊടിമരത്തിനടുത്തൂടി ശ്രീകോവിലിനു മുന്നിലേക്ക് ഭക്തരെ പ്രവേശിപ്പിക്കാത്ത വഴിയിലൂടെയാണ് യുവതികളെ കടത്തിവിട്ടത്. ഇവര്‍ക്കൊപ്പം അജ്ഞാതരായ അഞ്ചു പേര് കൂടി കടന്നുപോയിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷക സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം യുവതികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കിയില്ലെന്നും സുപ്രീം കോടതി വിധി അനുസരിച്ചാണ് ഇവര്‍ ദര്‍ശനത്തിന് എത്തിയതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വഇശദീകരിച്ചിരുന്നു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ രഹസ്യ അജന്‍ഡ ഇല്ലെന്നും സ്ത്യവാങ്മൂലത്തില്‍ പറയുന്നു.
Post Your Comments