Latest NewsKerala

മൊബൈൽ ഫോൺ ലക്ഷ്യമിട്ട് മോഷണം

കൊച്ചി: മൊബൈൽ ഫോൺ ലക്ഷ്യമിട്ട് മോഷണം.അപരിചിതര്‍ രാത്രി ബൈക്കിലെത്തി മൊബൈല്‍ ഫോണ്‍ ചോദിച്ചു വാങ്ങും ശേഷം ഫോണുമായി കടന്നുകളയും ഇതാണ് മോഷണ രീതി. കൊച്ചിയിലാണ് സംഭവം. സെന്‍ട്രല്‍ സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് മാത്രം അടുത്തിടെ ആറ് പേരുടെ മൊബൈല്‍ കവര്‍ന്നത് ഈ രീതിയിലാണ്.

ബൈക്കില്‍ രണ്ട് പേര്‍ വരും. സ്വന്തം മൊബൈലില്‍ ചാര്‍ജ്ജ് തീര്‍ന്നുപോയെന്നും അത്യാവശ്യമായി ഒരു കേള്‍ വിളിക്കാനുണ്ടെന്നും പറയും. മൊബൈല്‍ കൈയില്‍ കിട്ടിയാലുടന്‍ ബൈക്കില്‍ കടന്നുകളയും. 6 പേര്‍ക്ക് ഇത്തരത്തില്‍ മൊബൈല്‍ നഷ്ടപ്പെട്ടുവെങ്കിലും ഒരാള്‍ മാത്രമാണ് പരാതി നല്‍കിയത്. സെന്‍ട്രല്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.

പ്രതികളെ തിരിച്ചറിഞ്ഞതായാണ് വിവരം. ഇതിലൊരാള്‍ നേരത്തെ വാഹനക്കേസിലടക്കം പ്രതിയാണെന്നും സൂചനയുണ്ട്. പലര്‍ക്കും ഇതേ രീതിയില്‍ മൊബൈല്‍ നഷ്ടപ്പെട്ടതാണ് സൂചന.ബൈക്കിലെത്തുന്ന അപരിചിതര്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നത് കരുതലോടെ വേണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button