CricketLatest NewsIndiaNewsSports

പിച്ചിലൂടെ സ്‌പൈക്ക് ഇട്ടുനടന്നു; ഖലീല്‍ അഹമ്മദിനോട് പൊട്ടിത്തെറിച്ച് ധോണി

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിനിടെ ഖലീല്‍ അഹമ്മദിനോട് പൊട്ടിത്തെറിച്ച് എം.എസ് ധോണി. കളിക്കിടെ വെള്ളവുമായെത്തിയ ഖലീല്‍ അഹമ്മദ് പിച്ചിലൂടെ സ്‌പെക്ക് ഇട്ടുനടന്നതാണ് ധോണിയെ പ്രകോപിപ്പിച്ചത്.

ധോണി ക്രീസില്‍ നില്‍ക്കെ വെള്ളം കൊണ്ടുവന്ന ഖലീല്‍ പിച്ചിലൂടെയാണ് നടന്നു വന്നത്. ഇതുകണ്ട ഉടനെ ധോണി ഖലീലിനെ ചീത്ത പറയുകയായിരുന്നു. ധോണി ചൂടാകുന്നത് കണ്ട യുസ്വേന്ദ്ര ചാഹല്‍ പിച്ചിന്റെ മറുവശത്തുനിന്ന് ധോണിക്ക് ഹെല്‍മെറ്റ് എറിഞ്ഞു കൊടുക്കുകയായിരുന്നു.

പിച്ചിലൂടെ സ്‌പൈക്കിട്ട് ചവിട്ടുന്നത് പിച്ച് കേടുവരാനും ബാറ്റിംഗ് ദുഷ്‌കരമാകാനും കാരണമാകും. പിച്ചിലൂടെ നടക്കുന്നത് അമ്പയര്‍മാരുടെ ശ്രദ്ധയില്‍ പെട്ടാല്‍ ശിക്ഷാനടപടിയുമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button