Latest NewsKeralaIndia

അപ്പം അരവണ കൗണ്ടറിന് സമീപം രണ്ട് യുവതികളെ ഒളിപ്പിച്ച നിലയിലെന്ന് ഭക്തർ

ഇവർക്കൊപ്പം വന്ന രണ്ടു യുവതികളെ ഇവർ മാധ്യമങ്ങളോടും മറ്റും അന്വേഷിക്കുന്നുണ്ട്.

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനായി എത്തിയ കണ്ണൂർ സ്വദേശി രേഷ്മ , ഷാനില എന്നിവർ ഭക്തരുടെ ശക്തമായ പ്രതിഷേധം കാരണം തിരിച്ചു മലയിറങ്ങുകയാണ് . നീലിമലയിൽ ഇവരെ പ്രതിഷേധക്കാർ രണ്ടു മണിക്കൂറായി തടഞ്ഞിരിക്കുകയായിരുന്നു. എന്നാൽ അന്യ സംസ്ഥാന ഭക്തരുൾപ്പെടെ നിരവധി പേര് ഇവർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പോലീസ് ഇവരെ മടക്കി അയക്കുകയായിരുന്നു. അതെ സമയം ഇവർക്കൊപ്പം വന്ന രണ്ടു യുവതികളെ ഇവർ മാധ്യമങ്ങളോടും മറ്റും അന്വേഷിക്കുന്നുണ്ട്.

 ഈ യുവതികളെ അപ്പം അരവണ കൗണ്ടറിൽ രഹസ്യമായി ഉണ്ടെന്നു ഭക്തർ പറയുന്നു. പ്രതിഷേധക്കാരുടെ ശ്രദ്ധ തിരിച്ചു വിട്ടു മറ്റൊരു വഴിയിലൂടെ അവരെ പോലീസ് സന്നിധാനത്ത് എത്തിച്ചോ എന്നാണ് ഭക്തരുടെ സംശയം. ഇവർക്കൊപ്പം മനോജ് അബ്രഹാമിന്റെ സ്‌ക്വാഡിൽ ഉള്ള രണ്ടു പോലീസുകാർ ഉണ്ടെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. പോലീസിന്റെ നീക്കം പാളിയത് കൂടുതൽ പ്രതിഷേധക്കാർ എത്തിയതോടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button