ന്യൂഡല്‍ഹി :ഹൈക്കമാന്‍ഡ് നിര്‍ദേശമനുസരിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ കേരളനേതാക്കള്‍ ഡല്‍ഹിയില്‍. സംസ്ഥാനത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്കുമായിട്ടാവും കേരള നേതാക്കളുടെ ആദ്യഘട്ടചര്‍ച്ച.
കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രചാരണസമിതി അധ്യക്ഷന്‍ കെ. മുരളീധരന്‍ എന്നിവരാണ് ഡല്‍ഹിയിലെത്തി ചര്‍ച്ചനടത്തുന്നത്. എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താനുള്ള ശ്രമത്തിലാണ് നേതാക്കള്‍.
പുനഃസംഘടന സംബന്ധിച്ച് ; ജനുവരി 15-നുള്ളില്‍ പ്രഖ്യാപനമുണ്ടാവുമെന്ന് കേട്ടിരുന്നെങ്കിലും അതുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇനി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളായിരിക്കും പാര്‍ട്ടിക്കുമുന്നിലുള്ള അജന്‍ഡ. തിരഞ്ഞെടുപ്പിനുശേഷമേ കാര്യമായ പുനഃസംഘടന ഉണ്ടാവൂ. എന്നാല്‍, ചില സ്ഥാനങ്ങളില്‍ അഴിച്ചുപണിക്കുള്ള സാധ്യത കോണ്‍ഗ്രസ് വൃത്തങ്ങള്‍ തള്ളിക്കളയുന്നില്ല
പതിവില്‍നിന്ന് വിപരീതമായി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ഫെബ്രുവരി 20-നുള്ളില്‍ സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തീകരിക്കാനും നിര്‍ദേശമുണ്ട്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായക തിരഞ്ഞെടുപ്പായതിനാല്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോവുന്ന തരത്തിലായിരിക്കണം സ്ഥാനാര്‍ഥിനിര്‍ണയമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം.
Post Your Comments