ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരെ ഇന്ന് ബിഡദിയിലെ റിസോര്‍ട്ടിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട്. മുഴുവന്‍ എം എല്‍ എമാര്‍ക്കും ബെംഗളൂരുവില്‍ എത്താന്‍ നിര്‍ദേശം നല്‍കി. എം.എല്‍.എമാരെ നിരീക്ഷിക്കാന്‍ മൂന്ന് മന്ത്രിമാരെ ജെഡിഎസ് നിയോഗിച്ചു. അതേ സമയം ബി.ജെ.പി, എം.എല്‍.എമാര്‍ ഹരിയാനയില്‍ തുടരുകയാണ്.
ഇത് കൂടാതെ ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാരാണ് മുബൈയില്‍ ഉള്ളത് എന്നാണ് വിവരം. ഇവരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി എം.ബി പാട്ടില്‍ ഇവരുമായി മുംബൈയില്‍ എത്തി കൂടിക്കാഴ്ച നടത്തും. 13 എം.എല്‍.എമാരെയെങ്കിലും രാജിവെപ്പിച്ചാല്‍ മാത്രമേ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കൂ. ഇന്നലെ രണ്ടു സ്വതന്ത്ര എം എൽ എ മാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു.
എം.എല്‍.എമാരായ എച്ച്. നാഗേഷ്, ആര്‍ ശങ്കര്‍ എന്നിവരാണ് പിന്തുണ പിന്‍വലിച്ചത്. ഇപ്പോള്‍ മുംബൈയിലെ ഹോട്ടലില്‍ കഴിയുന്ന ഇരുവരും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു.
Post Your Comments