പെപ്‌സിക്കോ മുന്‍ സിഇഒ ഇന്ദ്ര നൂയി ലോകബാങ്ക് പ്രസിഡന്റ് ആയേക്കുമെന്ന് സൂചന. അങ്ങനെയെങ്കില്‍ ആഗോള സോഫ്റ്റ് ഡ്രിംങ്ക് ഭീമന്റെ തലപ്പെത്തെത്തിയ ഇന്ത്യക്കാരിക്ക് അത് പകരം വയ്ക്കാനില്ലാത്ത നേട്ടമാകും.
ഇന്ദ്ര നൂയി ലോകബാങ്ക് പ്രസിഡന്റാകുമെന്ന റിപ്പോര്‍ട്ട് ആദ്യം പുറത്തുവിട്ടത് അമേരിക്കന്‍ മാധ്യമങ്ങളാണ്. ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് വൈറ്റ് ഹൗസ് പരിഗണിക്കുന്നവരില്‍ അറുപത്തിമൂന്നുകാരിയായ ഇന്ദ്ര നൂയിയുണ്ടെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഇന്ദ്ര നൂയി പെപ്‌സികോയുടെ സിഇഒ സ്ഥാനം ഒഴിഞ്ഞത്. പന്ത്രണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷമായിരുന്നു അവര്‍ പദവി ഒഴിഞ്ഞത്.
ലോകബാങ്കിന്റെ പ്രസിഡന്റായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മകള്‍ ഇവാന്‍ക എത്തുമെന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചനകള്‍. എന്നാല്‍ ഇത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്ന് വൈറ്റ് ഹൗസ് തന്നെ വ്യക്തമാക്കി. മാത്രമല്ല പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ചുമതല ഇവാന്‍കയ്ക്കാണെന്നാണ് അറിയുന്നത്. ഇന്ദ്ര നൂയിക്ക് മേല്‍ ഇവാന്‍കയുടെ കണ്ണ് പതിഞ്ഞാല്‍ അത് പെപ്‌സികോ മുന്‍ സിഇഒയ്ക്ക് സ്വപ്‌നതുല്യ നേട്ടമായിരിക്കും.
Post Your Comments