Latest NewsGulf

കുടുംബകലഹത്തെ തുടര്‍ന്ന് അബുദാബിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ സംഭവം : ഭര്‍ത്താവ് അറസ്റ്റില്‍

അബുദാബി: കുടുംബ കലഹത്തിനിടയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവിനെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. മറ്റ് തുടര്‍ നിയമനടപടികള്‍ക്കായി കേസ് പ്രോസിക്യൂഷന് കൈമാറി.

ഭാര്യയോടുള്ള ദേഷ്യത്തില്‍ സംഭവിച്ച ഈ ക്രൂരകൃത്യത്തിന് പുറമെ എല്ലാ ദമ്പതിമാരും പരസ്പരം ക്ഷമ കാണിക്കണമെന്നാവശ്യപ്പെട്ട് അബുദാബി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശം നല്‍കി. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാനായി പ്രത്യേക സംവിധാനങ്ങളും കൗണ്‍സിലിങ് സെന്ററുകളും രാജ്യത്തുണ്ടെന്നും അവ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button