IndiaNews

ബെസ്റ്റ് ബസ്സ് സമരം അവസാനിപ്പിക്കാന്‍ ഹൈക്കോടതിയുടെ അന്ത്യശാസനം

 

മുംബൈ: മുംബൈയിലെ ബെസ്റ്റ് ബസ് സമരം അവസാനിപ്പിക്കാന്‍ സമരക്കാരോട് ബോംബേ ഹൈക്കോടതി. ഒന്‍പത് ദിവസമായി സമരം തുടരുന്ന സാഹചര്യത്തിലാണ് നടപടി. 32,000 ബസ് തൊഴിലാളികളാണ് അനിശ്ചിതകാല സമരം നടത്തുന്നത്. സംസ്ഥാനത്ത് റോഡ് ഗതാഗതം ഇതോടെ താറുമാറായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ സമരം അവസാനിപ്പിക്കാന്‍ ഹൈക്കോടതി അന്ത്യശാസനം നല്‍കി.

ഇന്നലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാം എന്ന മാനേജ്മെന്റ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പ്രശ്നം പഠിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

ശമ്പള വര്‍ധന, ബെസ്റ്റ് ബസ് ബജറ്റ്, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബജറ്റുമായി ലയിപ്പിക്കുക, കോര്‍പ്പറേഷന്‍ ജീവനക്കാരുടേതിന് തുല്യമായ ബോണസ് നല്‍കുക, സമരത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ ഒഴിവാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.

shortlink

Post Your Comments


Back to top button