ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബിലെ ഒരു എംഎല്‍എ കൂടി രാജിവെച്ചു. എം എൽ എ ആയ ബല്‍ദേവ് സിങ്ങ് ആണ് രാജിവെച്ചത്. പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന്റെ ഏകാധിപത്യ പ്രവണതയില്‍ മനമടുത്താണ് രാജിയെന്ന് സിങ്ങ് പറഞ്ഞു.
പഞ്ചാബിലെ ജെയ്തു മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. മറ്റൊരു എംഎല്‍എ സുഖ്പാല്‍ സിങ്ങ് ഖാരിയ ജനുവരി ആറിന് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു. ഇതിനിടെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ കോൺഗ്രസിനൊപ്പം ആം ആദ്മി മത്സരിക്കുന്നതിനായുള്ള കരുക്കളാണ് രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളും നീക്കുന്നത്.ഇതിൽ പല നേതാക്കൾക്കും എതിരഭിപ്രായമുണ്ടെന്നാണ് സൂചന.
Post Your Comments