കൊക്കല്ത്ത: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാറു എഴുതിയ പുസ്തകത്തിനെ വിമര്‍ശിച്ച് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്. ബാറുവിന്റെ ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ദി മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്മോഹന് സിംഗ് എന്ന പുസ്തകത്തിലെ 80 ശതമാനം പരാമര്‍ശങ്ങളും തെറ്റാണെന്ന് നാരായണന് പറഞ്ഞു.
ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്നത് കള്ളത്തരങ്ങള്‍ നിരത്തിയ പുസ്തകമാണ്. ഇതിലെ 80 ശതമാനം അവകാശങ്ങളും കളവാണ്. അദ്ദേഹം സര്‍ക്കാരില്‍ സ്വാധീനമുണ്ടായിരുന്ന ഒരു വ്ക്തിയായിരുന്നില്ല. അദ്ദേഹം ഒന്നുമല്ലായിരുന്നു. മാധ്യമങ്ങളുമായി മികച്ച ബന്ധം പുലര്‍ത്താന്‍ കഴിയാതെ 2008-ല്‍ ബാറു ഒളുച്ചോടി. യുപിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് അദ്ദേഹം ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും കൊക്കത്തയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ നാരായണന് പറഞ്ഞു.
2014 പൊതു തെരഞ്ഞെടുപ്പ് സമത്ത് പ്രസിദ്ധീകരിച്ച ബാറുവിന്റെ പുസ്തകം ബിജെപി കോണ്‍ഗ്രസിനെതിരെയുള്ള പ്രധാന പ്രചാരണ ആയുധമാക്കിയിരുന്നു.
അതേസമയം ബാറുവിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ബയോചിത്രം ഈയിടെ റിലീസ് ചെയ്തിരുന്നു. അനുപം ഖേറാണ് ചി്ത്രത്തില്‍ മന്മോഹന് സിംഗായി വേഷമിട്ടത്. അതേസമയം അക്ഷ് ഖന്നയാണ് സഞ്ജയ് ബാറുവായി വേഷമിട്ടത്.
Post Your Comments