തിരുവനന്തപുരം: കേരള പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള വഴുതക്കാട് ടാഗോര്‍ തിയറ്റര്‍ കെട്ടിലുംമട്ടിലും മുഖം മിനുക്കി. പഴയ മതിലിന്റെയും ഗേറ്റിന്റെയും സ്ഥാനത്ത് ആര്‍ക്കിടെക്ട് ജി ശങ്കര്‍ രൂപകല്‍പ്പന ചെയ്ത പുതിയ മതിലും ഗേറ്റും തിയറ്ററിന്റെ പ്രൗഢി വിളിച്ചോതുന്നു. കേരള പൊതുമരാമത്തുവകുപ്പാണ് ഒരു കോടി രൂപ ചെലവില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചിരിക്കുന്നത്.
കൂടാതെ ഒരു ലക്ഷത്തി ഇരുപതിനായിരം ലിറ്റര്‍ സംഭരണശേഷിയുള്ള ഒരു ഫയര്‍ സംപും സ്ഥാപിച്ചു. ടാഗോര്‍ തിയറ്ററിന് ചേര്‍ന്നുള്ള മുന്‍ഭാഗവും പിന്‍ഭാഗവും സിമന്റ് ടൈല്‍ പാകിയതും മാറ്റത്തിന്റെ ഭാഗമാണ്. ഫയര്‍ സംപിന് മുകളിലായി പമ്പ് ഹൗസും ബാക്കിയുള്ള ഭാഗം ഓപ്പണ്‍ എയര്‍ സ്റ്റേജായുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് . കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമയത്ത് ഇവിടെ നാടന്‍ കലാരൂപങ്ങള്‍ അരേങ്ങറിയിരുന്നു.
Post Your Comments