പെരുമ്പടപ്പ്: മത്സ്യബന്ധനത്തിനിടെ യുവാവിന് ദാരുണാന്ത്യം. ഇയാള്‍ പിടിച്ച മൂന് തൊണ്ടയില്‍ കുടുങ്ങിയാണ് മരണം. പെരുമ്പടപ്പ് സ്വദേശിയും
പാലപ്പെട്ടി അയിരൂര്‍ കുണ്ടുചിറ പാലത്തിന് സമീപം താമസിക്കുന്ന മുഹമ്മദിന്റെ മകനുമായ റഷീദ് (30) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ച ഉച്ചയ്ക്ക് സമീപത്തെ കടവില്‍ മീന്‍ പിടിച്ചു കൊണ്ടിരിക്കെയാണ് ദുരന്തം ഉണ്ടായത്. കിട്ടിയ മീനില്‍ ഒന്നിനെ റഷീദ് കടിച്ചു പിടിച്ചിരുന്നു. തുടര്‍ന്നിത് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. അപകടം നടന്നയുടന്‍ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Post Your Comments