ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. യു.പിയില്‍ നിന്നും ബി.ജെ.പിയെ തുടച്ച് നീക്കും. കോണ്‍ഗ്രസ് ദീര്‍ഘകാലം രാജ്യം ഭരിച്ചിട്ടും ഒരു വികസനവും ഉണ്ടായില്ലെന്നും മായാവതി വിമര്‍ശിച്ചു.
അതേസമയം, ബി.എസ്.പിയുടേതെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രചരിപ്പിച്ച സംഭവത്തില്‍ വഞ്ചന, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പൊലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ബി.എസ്.പി അധ്യക്ഷ മായാവതി ഉന്നയിച്ചത്. ആര്‍.എസ്.എസും ബി.ജെ.പിയും ജാതിരാഷ്ട്രീയവും ഭിന്നിപ്പിന്റെ രാഷ്ട്രീയവുമാണ് തുടരുന്നത്. തുടര്‍ച്ചയായ റാലികളിലൂടെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയാണ് പ്രധാനമന്ത്രി. യോഗി സര്‍ക്കാര്‍ വെള്ളിയാഴ്ച നമസ്‌കാരങ്ങളെ പോലും രാഷ്ട്രീയമായ ഉപയോഗിക്കുന്നു എന്നും മായാവതി ആരോപിച്ചു.
കോണ്‍ഗ്രസ് ദീര്‍ഘകാലം രാജ്യം ഭരിച്ചിട്ടും വികസനമൊന്നും ഉണ്ടായില്ലെന്നും കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ വൈകിയത് എന്തുകൊണ്ടാണെന്നും മായാവതി ചോദിച്ചു. ബാങ്കില്‍ ലോണ്‍ എടുത്ത കര്‍ഷകര്‍ ചുരുക്കമാണ്. എല്ലാ കര്‍ഷകര്‍ക്കും ഗുണം ലഭിക്കത്തക്ക രീതിയില്‍ കടം എഴുതിത്തള്ളണമെന്നും കര്‍ഷക ക്ഷേമത്തിനായി ദേശീയ നയം രൂപീകരിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. 63ാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് മായാവതി മാധ്യമങ്ങളെ കണ്ടത്. അതേസമയം വ്യാജ സ്ഥാനാര്‍ത്ഥിപട്ടിക പ്രചരിപ്പിച്ച സംഭവത്തില്‍ ബിഎസ്പിയുടെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു
Post Your Comments