ഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ തീപിടുത്തം. ഉമ്മുല്‍ ഖുവൈന്‍ ഓള്‍ഡ് ഇന്‍ഡ്രസ്‍ട്രിയല്‍ ഏരിയയിലെ ഒരു ഗോഡൗണില്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. പ്രദേശത്ത് നിന്ന് 80 പേരെ ഒഴിപ്പിച്ചു. നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു.
https://www.instagram.com/p/BspObXZgANu/?utm_source=ig_web_copy_link
ഉമ്മുല്‍ ഖുവൈന്‍ പൊലീസിനും സിവില്‍ ഡിഫന്‍സിനുമൊപ്പം ഫെഡറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോരിറ്റിയും ഉമ്മുല്‍ ഖുവൈന്‍ മുനിസിപ്പാലിറ്റിയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. മറ്റിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാനായെന്നും ആളപായമുണ്ടായില്ലെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ഡോ. സലീം ഹമദ് ബിന്‍ ഹംസ അറിയിച്ചു.
Post Your Comments