Latest NewsIndia

പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാമേധാവി; ശക്തമായ നടപടിക്ക് മടിക്കില്ല

അതിര്‍ത്തിയിലെ ഭീകരവാദത്തിന്റെ പേരില്‍ പാകിസ്ഥാനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഒട്ടും മടിയില്ലെന്ന് കരസേനാമേധാവി ബിപിന്‍ റാവത്ത്. പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ രാജ്യം ഭീകരപ്രവര്‍ത്തനങ്ങളെ പിന്‍തുണയ്ക്കുകയാണ്. അവരുടെ ശ്രമങ്ങളെയെല്ലാം ഇന്ത്യന്‍ സൈന്യം ഫലപ്രദമായി നേരിടുന്നുണ്ടെന്നും പാകിസ്ഥാന്റെ പേരെടുത്ത് പറയാതെ റാവത്ത് ചൂണ്ടിക്കാട്ടി.

കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യ ധാര്‍മിക ആധിപത്യം നിലനിര്‍ത്തുന്നുണ്ടെന്നും കരസേനാദിനത്തില്‍ സൈനികരെ അഭിസംബോധന ചെയ്യുന്നതിനിടെ ബിപിന്‍ റാവത്ത് ഓര്‍മ്മിപ്പിച്ചു. ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ല. അതേസമയം കിഴക്കന്‍ അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. കിഴക്കന്‍ അതിര്‍ത്തിയിലും സുരക്ഷയില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ ഒരിക്കലും സൈനികര്‍ സമ്മതിക്കില്ലെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button