സന്നിധാനം: മകര വിളക്കിനിടയില്‍ സന്നിധാനത്ത്, അരവണ കൗണ്ടര്‍ ജീവനക്കാരുടെയും ഭക്തരുടെയും പ്രതിഷേധം. പോലീസ് നിയന്ത്രണങ്ങളില്‍ ശബരിമലയില്‍ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നു. മകര വിളക്ക് സന്നിധാനത്ത് പ്രവേശിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് അരവണ ജീവനക്കാര്‍ ജോലി മതിയാക്കി കൗണ്ടര്‍ അടച്ചിട്ടു. മലയിറങ്ങുന്നതിന് മുന്‍പ് ആചാരപരമായി പതിനെട്ടാം പടിക്ക് സമീപം നാളികേരം ഉടച്ചു വേണം പടിയിറങ്ങാന്‍.
തിരുമുറ്റത്ത് ബാരിക്കേടുകള്‍ വച്ച് ഭക്തരെ തടഞ്ഞതിനാല്‍ ഇത് അസാധ്യമായി. ഇതില്‍ പ്രതിഷേധിച്ച് നടപ്പന്തലില്‍ പലരും നാളികേരമുടച്ച് മടങ്ങി.മാളികപ്പുറത്തിന് സമീപം ഭക്തരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അരവണ കൗണ്ടറിലെ ജീവനക്കാര്‍ക്ക് പോലിസ് ഏര്‍പ്പെടുത്തിയ വിലക്കും ബഹളത്തിനിടയാക്കി.
അതേ സമയം അരവണ കൗണ്ടറില്‍ ഉണ്ടായ പ്രതിസന്ധി, മറ്റു ജീവനക്കാരെ വച്ച് ദേവസ്വം ബോര്‍ഡ് താല്‍ക്കാലികമായി പരിഹരിച്ചു.ബാരിക്കേടുകള്‍ വച്ച് വിവിധ ഭാഗങ്ങളില്‍ പോലീസ് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളില്‍ സ്വാമിമാര്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്.
Post Your Comments