കൊല്ലം : കൊല്ലം ബൈപ്പാസിന്റെ ഉദ്‌ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങിലായിരുന്നു ഉദ്‌ഘാടനം. സംസ്ഥാന സർക്കാരിന്റെ സഹായത്തോടെയാണ് ബൈപ്പാസെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രളയം പോലെ ദുഷ്കരമായ കാലഘട്ടത്തിലൂടെയാണ് കേരളം കടന്നു പോയത്. മുംബൈ-കന്യാകുമാരി ഇടനാഴി ഉടൻ യാഥാർഥ്യമാക്കും. ചില പദ്ധതികള്‍ 30 വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. ഇത് ജനങ്ങളോടുള്ള ക്രൂരത. കേരളത്തിന്‍റെ സമ്പദ്ഘടനക്ക് ടൂറിസമാണ് ആധാരം. ഇ വിസ നടപ്പാക്കിയത് ടൂറിസം രംഗത്ത് കുതിപ്പുണ്ടാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ബൈപാസ് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ ശരണം വിളി. തുടര്‍ന്ന് മുഖ്യമന്ത്രി ആള്‍കൂട്ടത്തെ ശാസിച്ചു. വെറുതെ യോഗം അലങ്കോലമാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. വെറുതെ ബഹളം ഉണ്ടാക്കാന്‍ കുറേപ്പേര്‍ വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ബൈപ്പാസിന്റെ പണി 70 ശതമാനവും പൂര്‍ത്തിയാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗെയ്ല്‍ പദ്ധതിയില്‍ കേരളം പ്രധാനമന്ത്രിയ്ക്ക് നല്‍കിയ വാക്കുപാലിച്ചു. കോവളം-കോട്ടപ്പുറം ജലപാത 2020 ഓടെ യാഥാര്‍ത്ഥ്യമാക്കുമെന്നും കേരളത്തിൽ ഒന്നും നടക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പരാതി പരിഹരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ബൈപ്പാസ് പൂർത്തീകരണം എൽഡിഎഫ് സർക്കാരിന്റെ നേട്ടമെന്നും,70 ശതമാനം പദ്ധതിയും പൂർത്തിയാക്കിയത് സംസ്ഥാനമെന്നും മന്ത്രി ജി സുധാകരനും പറഞ്ഞു.
Post Your Comments