KeralaNews

നുവാല്‍സ് വിസിയെ നിയമിച്ചു

തിരുവനന്തപുരം :  കേരള കേന്ദ്ര സര്‍വകലാശാലയിലെ നിയമ വിഭാഗം ഡീന്‍ ഡോ. കെ സി സണ്ണിയെ നുവാല്‍സ് (നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ) വൈസ് ചാന്‍സലറായി നിയമിച്ചു. നിയമന ഉത്തരവില്‍ നുവാല്‍സ് ചാന്‍സലര്‍ കൂടിയായ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് ഒപ്പുവെച്ചു.

കേരള സര്‍വകലാശാലയിലും കേന്ദ്ര സര്‍വകലാശാലയിലുമായി 30 വര്‍ഷത്തെ അധ്യാപന പരിചയമാണ് ഇദ്ദേഹത്തിനുളളത്.

11 വര്‍ഷം പ്രൊഫസറും എട്ടു വര്‍ഷം ഡീനുമായി പ്രവര്‍ത്തിച്ചിട്ടുള്ള കെ സി സണ്ണി 1986 ല്‍ ഒന്നാം റാങ്കോടെയാണ് എല്‍ എല്‍ ബി നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button