KeralaNews

മത്സ്യത്തൊഴിലാളികള്‍ക്കായി നാവിക് ഉപകരണങ്ങള്‍

ആലപ്പുഴ : മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നാവിക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു. ഉപകരണത്തിന്റെ സഹായത്തോടെ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് 1500 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ കലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച സന്ദേശങ്ങള്‍ കൈമാറുന്നതിനും അന്താരാഷ്ട്ര അതിര്‍ത്തി, മത്സ്യലഭ്യത പ്രദേശം മുതലായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും സഹായിക്കും.

നാവിക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളതും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ജോലി ചെയ്യുന്നതും 12 നോട്ടിക്കല്‍ മൈലിന് പുറത്ത് മത്സ്യബന്ധനം നടത്തുന്നതും രജിസ്ട്രേഷനും ലൈസന്‍സുള്ളതുമായ മത്സ്യബന്ധനയാനങ്ങളുടെ ഉടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ഫിഷറീസ് വകുപ്പ്, ജില്ല ഓഫീസുകള്‍, ഫിഷറീസ് സ്‌റ്റേഷനുകള്‍, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 19നകം അതത് ഓഫീസുകളില്‍ സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button