Latest NewsKerala

കനക ദുര്‍ഗയെ പ്രവേശിപ്പിച്ച ആശുപത്രിക്കു മുന്നില്‍ നാമജപ പ്രതിഷേധം

പ്രതിഷേധം കത്തി നില്‍ക്കുന്നതിനാല്‍ കനക ദുര്‍ഗയ്ക്കും ബിന്ദുവിനും സ്വന്തം വീട്ടിലേയ്ക്ക് മടങ്ങാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല

മലപ്പുറം: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷം ശബിമല ര്‍ശനം നടത്തിയ കനക ദുര്‍ഗക്കെതിരെ നാമജപ പ്രതിഷേധം. മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയ്ക്ക് മുന്നിലാണ് പ്രതിഷേധം. ക്ഷേത്ര ദര്‍ശനത്തിനു ശേഷം പ്രതിഷേധം മൂലം ഒളിച്ച് താമസിക്കുകയായിരുന്ന കനക ദുര്‍ഗ ഇന്നലെ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയിരുന്നു. തുടര്‍ന്ന് യുവതിയുടെ ശബരിമല ദര്‍ശനത്തിനെ എതിര്‍ത്ത ഭര്‍തൃ വീട്ടുകാര്‍ തന്നെ മര്‍ദ്ദിച്ചതായി കാണിച്ച് കനകദുര്‍ഗ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെയെത്തിയാണ് വിശ്വാസികള്‍ നാമജപ പ്രതിഷേധം നടത്തുന്നത്.

അതേസമയം കനക ദുര്‍ഗ തന്നെ ആക്രമിച്ചെന്നു കാണിച്ച് അവരുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ അമ്മ സുമതിയെയും പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിപിടിക്കിടെ അമ്മയെ കനക ദുര്‍ഗ തള്ളിയിട്ടെന്നാണ് കൃഷ്ണനുണ്ണിയുടെ പരാതി. എന്നാല്‍, താന്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നാണ് കനക ദുര്‍ഗ വ്യക്തമാക്കി.

യുവതീ പ്രവേശനം അനുവദിച്ചതിനു ശേഷം അഭിഭാഷകയായ ബിന്ദുവിനൊപ്പം ഡിസംബര്‍ അവസാനത്തിലാണ് കനക ദുര്‍ഗ ശബരിമലയില്‍ എത്തിത്. എന്നാല്‍ വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പോലഈസിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഇരുവരും മലയിറങ്ങി. എന്നാല്‍ പിന്നീട് ഫ്തിയിലുള്ള പൊലീസിന്റെ അകമ്പടിയില്‍ ജനുവരി രണ്ടിന് ഇരുവരും സന്നിധാനത്തെത്തി അയ്യപ്പനെ കണ്ടു മടങ്ങി. എന്നാല്‍ യുവതീ പ്രവേശനത്തിനെ തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധം സംസ്ഥാനത്ത് അരങ്ങേറി. ഇതിനോടനുബന്ധിച്ച് നടത്തിയ ഹര്‍ത്താലില്‍ വ്യാപകമായി അക്രമങ്ങള്‍ ഉണ്ടാവുകയും. കല്ലേറില്‍ ശബരിമല കര്‍മ സമിതി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

പ്രതിഷേധം കത്തി നില്‍ക്കുന്നതിനാല്‍ കനക ദുര്‍ഗയ്ക്കും ബിന്ദുവിനും സ്വന്തം വീട്ടിലേയ്ക്ക് മടങ്ങാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇന്നലെയാണ്  കനക ദുര്‍ഗ വീട്ടില്‍ തിരിച്ചെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button