KeralaLatest NewsIndia

ദുരിതാശ്വാസ നിധി ഇഷ്ടാനുസരണം ചിലവാക്കിയെന്ന് ആരോപണം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലോകായുക്ത നോട്ടീസ്

കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയപ്പോള്‍ അപകടത്തില്‍ മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് അപേക്ഷ പോലുമില്ലാതെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം കൊടുത്തൂ

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധി ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്യുന്നുവന്നു ലോകായുക്തക്ക് ഹർജി. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാര്‍ക്കും നോട്ടിസ് അയയ്ക്കാന്‍ ലോകായുക്തയുടെ ഫുള്‍ ബെഞ്ച് ഉത്തരവിട്ടു. കേരള യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്.ശശികുമാറായിരുന്നു ഹര്‍ജി നല്‍കിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയപ്പോള്‍ അപകടത്തില്‍ മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് അപേക്ഷ പോലുമില്ലാതെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം കൊടുത്തൂവെന്നാണ് പരാതി.

ഇത് കൂടാതെ അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ കെ.കെ.രാമചന്ദ്രന്‍ നായരുടെയും കുടുംബങ്ങള്‍ക്കും ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കിയെന്നും പരാതിയുണ്ട്. ദുരിതാശ്വാസ നിധി മുഖ്യമന്ത്രിയുടെ സ്വകാര്യ സ്വത്തല്ലാത്തതിനാല്‍ ചട്ടപ്രകാരം മാത്രമെ വിനിയോഗിക്കാന്‍ പാടുള്ളുവെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. എന്നാൽ ബജറ്റില്‍ അനുവദിച്ച തുക സര്‍ക്കാരിന്റെ ഇഷ്ടാനുസരണം വിനിയോഗിക്കാമെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ വാദിച്ചു.

വി.എസ്.സുനില്‍ കുമാറിനെയും അക്കാലത്തു മന്ത്രിമാരല്ലായിരുന്നതിനാല്‍ ഇ.പി.ജയരാജനെയും എ.കെ.ശശീന്ദ്രനെയും പരാതിയിൽ നിന്ന് ഒഴിവാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button