ഹിന്ദു വിശ്വാസപ്രകാരം വിദ്യയുടെ ഭഗവതിയാണ് സരസ്വതി. നൃത്തം, സംഗീതം മുതലായ കലകള്‍, കരകൗശലങ്ങള്‍, അക്ഷരം, സാഹിത്യം, ബുദ്ധി എന്നിവ സരസ്വതിയുടെ പ്രത്യക്ഷ രൂപങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. സപ്തസ്വരങ്ങള്‍ പുറപ്പെടുവിക്കുന്ന സാരസ്വത വീണ മനുഷ്യന്റെ പ്രതീകമാണ്, സംഗീതം പരമാനന്ദവും എന്ന് ഉപാസകര്‍ കരുതുന്നു. കലാകാവ്യദികളിലും വാക്കിലുമൊക്കെ ദൈവീകത ദര്‍ശിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ ദേവതാസങ്കല്പം കൂടിയാണിത്. തെറ്റായ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍ നാവില്‍ സരസ്വതിക്ക് പകരം ‘വികടസരസ്വതി’ കളിയാടുന്നു എന്നും വിശ്വസിക്കപ്പെട്ടിരുന്നു. താന്ത്രിക ബുദ്ധമതത്തില്‍ ‘വജ്രസരസ്വതി’ എന്ന പേരില്‍ ഭഗവതി അറിയപ്പെടുന്നു.
ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളില്‍ ഒന്നാണ് സരസ്വതി. ലക്ഷ്മി, കാളി (പാര്‍വ്വതി) എന്നിവരാണ് മറ്റ് രണ്ടുപേര്‍. മഹാസരസ്വതി, ‘നീലസരസ്വതി’ തുടങ്ങി പിന്നേയും ഭാവങ്ങളുണ്ട്. പല ഭാവങ്ങളിലിരിക്കുന്ന ഭഗവതീ സങ്കല്പങ്ങളുണ്ട്, ഇവയില്‍ ശാന്ത ഭാവങ്ങളോട് കൂടിയ സാത്വിക ഗുണമുള്ളവളാണ് സരസ്വതി. ഇത് പരമാത്മാവിന്റെ ജ്ഞാനശക്തി ആണെന്നാണ് വിശ്വാസം. സൃഷ്ടി നടത്താന്‍ വിദ്യാഗുണം ആവശ്യമാണ് എന്നതിനാല്‍ സൃഷ്ടാവായ ബ്രഹ്മാവിന്റെ പത്നിയായും സരസ്വതിയെ സങ്കല്പിച്ചിരിക്കുന്നു.
പല ഭഗവതീ ക്ഷേത്രങ്ങളിലും പ്രഭാതത്തില്‍ പരാശക്തിയെ സരസ്വതിയായി ആരാധിക്കാറുണ്ട്. കൊല്ലൂര്‍ മൂകാംബിക, കോട്ടയം പനച്ചിക്കാട്, എറണാകുളം ചോറ്റാനിക്കര ഭഗവതീ ക്ഷേത്രം, വടക്കന്‍ പറവൂര്‍ മൂകാംബിക ക്ഷേത്രം, തൃശൂരിലെ തിരുവുള്ളക്കാവ്, തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രം, കന്യാകുമാരി പദ്മനാഭപുരം തേവര്‍ക്കെട്ടു സരസ്വതി ക്ഷേത്രം, മാവേലിക്കര തട്ടാരമ്പലം സരസ്വതി ക്ഷേത്രം, കൊല്ലം എഴുകോണ്‍ ശ്രീമൂകാംബിക ക്ഷേത്രം എന്നിവ സരസ്വതീ സാന്നിധ്യമുള്ള പ്രമുഖ ക്ഷേത്രങ്ങളാണ്.
പൊതുവെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കലാമണ്ഡലത്തെയും സരസ്വതീ ക്ഷേത്രങ്ങളായാണ് കണക്കാക്കുന്നത്. കേരളത്തിലെ നവരാത്രി മഹോത്സവവും വിദ്യാരംഭവും സരസ്വതീ പ്രാധാന്യം ഉള്ളതാണ്.
Post Your Comments