ഏറെ പോഷകഗുണമുള്ള ഒരു പച്ചക്കറിയാണ് തക്കാളി. തക്കാളിയിലുള്ള വൈറ്റമിന്‍ കെയും കാത്സ്യവും എല്ലുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും കരുത്തുകൂട്ടുന്നതിനുമൊക്കെ സഹായകരമാണ്. തക്കാളിയിലുള്ള ലൈകോപീന്‍ എന്ന ആന്റിഓക്‌സിഡന്റ് ബോണ്‍ മാസ് കൂട്ടി ഓസ്റ്റിയോപെറോസിസിനുള്ള സാധ്യത കുറയ്ക്കുന്നു. എല്ലുകള്‍ക്ക് മാത്രമല്ല തക്കാളി ഗുണപ്രദം. ബിപി നിയന്ത്രിക്കുവാനും ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനുമൊക്കെ തക്കാളിക്ക് കഴിവുണ്ട്.
തക്കാളിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് സഹായകരമാണ്. ശരീരത്തില്‍ അധികമായുള്ള സോഡിയം പുറന്തള്ളുന്നതിനും തക്കാളിയിലെ പൊട്ടാസ്യം സഹായിക്കും. ലൈകോപീന്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, നാരുകള്‍, കരോട്ടിനോയിഡുകള്‍ എന്നിവയുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഹൃദ്രോഗസാദ്ധ്യത കുറയ്ക്കുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപീന്‍, വൈറ്റമിന്‍ സി എന്നിവ സുഖനിദ്ര സമ്മാനിക്കുമ്പോള്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഏജന്റുകളായ ഫേളേവനോയ്ഡുകളും കരോട്ടിനോയ്ഡുകളും ശരീരവേദന കുറയ്ക്കുന്നു. പ്രമേഹ ബാധിതര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ തക്കാളി ചേര്‍ത്ത ഭക്ഷണം സഹായകരമാണ്. വൃക്കരോഗങ്ങള്‍ തടയാനും തക്കാളിക്ക് കഴിവുണ്ട്.
Post Your Comments