Latest NewsIndiaBusiness

ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തില്‍

മുംബൈ : ഇന്നലത്തെ തളര്‍ച്ചയില്‍ നിന്നും കരകയറി ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ കുതിക്കുന്നു. സെന്‍സെക്‌സ് 150 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 50 പോയിന്റ് നേട്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വിനിമയനിരക്കില്‍ ഡോളറിനെതിരെ 70 രൂപ 77 പൈസ എന്ന നിരക്കിലാണ് ഇന്ത്യന്‍ രൂപ. 16 പൈസയുടെ നേട്ടമാണ് ഇന്നുണ്ടായത്.

ബാങ്കിംഗ്, എനര്‍ജി, ഐടി മേഖലകളിലാണ് ഇന്ന് നേട്ടം പ്രകടമായിരിക്കുന്ന്. ഹീറോ മോട്ടോകോര്‍പ്, ഇന്‍ഫോസിസ്, വിപ്രോ, എന്നിവ ഇന്ന് നേട്ടം കൈവരിച്ച ഓഹരികളാണ്. എച്ച്‌സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍, ഗെയ്ല്‍ എന്നിവ ഇന്ന് നഷ്ടത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button