ദുബായ്: ദുബായില്‍ ആരോഗ്യരംഗത്ത് ചില മാറ്റങ്ങള്‍ വരുത്തി ആരോഗ്യ മന്ത്രാലയം . രണ്ട് വര്‍ഷത്തേക്ക് വിസിറ്റിങ് ഡോക്ടര്‍ക്ക് ലൈസന്‍സിന് അനുമതി നല്‍കി. ദുബായ് ഹെല്‍ത്ത് കെയര്‍ അതോറിറ്റിയാണ് വിദേശ ഡോക്ടര്‍മാര്‍ക്ക് അവസരം ഒരുക്കുന്ന ഈ തീരുമാനം എടുത്തത്. ദുബായ് ഹെല്‍ത്ത് കെയര്‍ ഫ്രീസോണിലെ മൂന്ന് ക്ലിനിക്കുകളില്‍ വരെ ഇവര്‍ക്ക് ജോലി ചെയ്യാനാകും.
ലൈസന്‍സ് നേടിയ ആള്‍ക്ക് തന്റെ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനും സാധിക്കും. ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച അമ്പത് വര്‍ഷ പ്രമാണത്തിന്റെ ഭാഗമായാണിത്.
ഇതോടെ മറ്റ് രാജ്യങ്ങളിലെ വിദഗ്ധരായ കൂടുതല്‍ ഡോക്ടര്‍മാര്‍ക്ക് ദുബായിലെത്തി ജോലി ചെയ്യാനാകും. നിലവില്‍ മൂന്നുമാസത്തെ ലൈസന്‍സ് മാത്രമാണ് സന്ദര്‍ശക ഡോക്ടര്‍മാര്‍ക്ക് നല്‍കിയിരുന്നത്.
Post Your Comments