Health & Fitness

ചപ്പാത്തി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

കാലാകാലങ്ങളായി മൂന്നുനേരവും ചപ്പാത്തികഴിക്കുന്ന ഉത്തരേന്ത്യന്‍ ജനങ്ങളില്‍ റെഡിമെയിഡ് ചപ്പാത്തികള്‍ ആരും വാങ്ങിക്കഴിക്കാറില്ല. എന്നാല്‍ ചുട്ടെടുക്കുന്ന ചപ്പാത്തി രണ്ടുദിവസം വരെ ഭദ്രമായി തുണികളില്‍ പൊതിഞ്ഞ് അവര്‍ യാത്രകളില്‍ ഉപയോഗിക്കാറുണ്ട്. റെഡിമെയിഡ് ചപ്പാത്തി അതുകൊണ്ടുതന്നെ അവിടെ പോപ്പുലറല്ല.

നന്നായി ആഹാരം ആസ്വദിച്ചു കഴിക്കുന്ന പഞ്ചാബികള്‍ മൂന്നുനേരവും റൊട്ടിയാണ് കഴിക്കുന്നത്.അവരുടെ നാന്‍ ,തണ്ടൂര്‍,ഘീ റൊട്ടി, ചപ്പാത്തി, ഒക്കെ അപ്പപ്പോള്‍ കുഴച്ചു തയ്യാറാക്കുന്ന ആട്ടയില്‍ നിന്നാണ് ഉണ്ടാക്കുന്നത്.ബാസി ആട്ട ( കുഴച്ച പഴയ ആട്ട)അവര്‍ കഴിക്കാറില്ല.

ഗോതമ്പ് മാവ് വെള്ളം ചേര്‍ത്തു ചപ്പത്തിക്കായി കുഴച്ചു പതം വരുത്തി മാറ്റി വയ്ക്കുക. കൂടുതല്‍ സമയം വേണ്ട 15 മിനിട്ട് കഴിയുമ്പോള്‍ അതിന്റെ നിറം മാറുന്നു. സമയം കൂടുന്നതനുസരിച്ച് അതിന്റെ നിറം കൂടുന്നു. ഫംഗസ് (പൂപ്പല്‍) രൂപപ്പെടുന്നത് മൂലമാണിത്. പിന്നീട് അതിനു സത്യത്തില്‍ചപ്പാത്തിയുടെ നിറവും ഗുണവും ഇല്ലാതാകുന്നു.പരത്തി വച്ചിരുക്കുന്ന പായ്ക്കറ്റില്‍ പൊതിഞ്ഞ ചപ്പാത്തിയുടെ നിറവും നമ്മള്‍ വീട്ടില്‍ ഉണ്ടാക്കുന്ന ചപ്പാത്തിയുടെ നിറവും ഒത്തുനോക്കുക.സത്യം ബോദ്ധ്യമാകും.

ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ഒരു ദിവസം.അതിനപ്പുറം അതു സൂക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ ഇവിടെ വില്‍പ്പനയ്ക്കായി ആഴ്ചകളോളം അതു കടകളില്‍ ഇരിക്കുന്നു. എന്തായാലും നല്ല നിലവാരമുള്ള ഗോതമ്പുപൊടി വാങ്ങി അന്നത്തെ ആവശ്യത്തിനുള്ള മാവ് കുഴച്ച് ചൂടോടെ സ്വയം ചപ്പാത്തി പരത്തി ചുട്ടെടുത്തു കഴിക്കുക. റെഡി മെയിഡ് ചപ്പാത്തികള്‍ പൂര്‍ണ്ണമായി ഒഴിവാക്കുക. അത് തന്നെയാണ് ആരോഗ്യത്തിനു നല്ലത്.

shortlink

Post Your Comments


Back to top button