KeralaLatest News

സര്‍ക്കാര്‍ ചെലവില്‍ കണ്ണൂരില്‍ എകെജി സ്മാരകം: നിര്‍മാണത്തിന് പത്ത് കോടി

കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലാണ് എകെജി സ്മാരകത്തിനായി പത്ത് കോടി വകയിരുത്തിരുന്നത്

കണ്ണൂര്‍: കണ്ണൂര്‍ പെരളശ്ശേരിയില്‍ സര്‍ക്കാര്‍ ചെലവില്‍ എകെജി സ്മാരകം നിര്‍മിക്കുന്നു. ഇതിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അതേസമയം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ സ്മാരകത്തിനായി പത്ത് കോടിന അനുവദിച്ചതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലാണ് എകെജി സ്മാരകത്തിനായി പത്ത് കോടി വകയിരുത്തിരുന്നത്. ആ തുക അനുവദിച്ചു കൊണ്ടാണ് സര്‍ക്കാരിന്റെ ഉത്തരവ്. മക്രേരി വില്ലേജില്‍ അഞ്ചരക്കണ്ടിപുഴക്ക് സമീപത്തായി മൂന്ന് ഏക്കര്‍ ഇരുപത്തിയൊന്ന് സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങുന്നതിനാണ് പണം അനുവദിച്ചിട്ടുള്ളത്.

നിലവില്‍ കണ്ണൂര്‍ ജില്ലയില്‍ തന്നെ എകെജിയുടെ പേരില്‍ വായനശാലകളും സഹകരണ ആശുപത്രികളുമടക്കമുള്ള നൂറുകണക്കിന് സ്ഥാപനങ്ങള്‍ ഉണ്ട്. എന്നാല്‍ പ്രളയം കഴിഞ്ഞ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇത്രയധികം തുക ചെലവാക്കേണ്ട ആവശ്യം ഇല്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇതിനോടകം തന്നെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍, സംസ്ഥാന തലത്തില്‍തന്നെ എകെജിയെക്കുറിച്ച് പുതിയ തലമുറക്ക് പഠിക്കാന്‍ അവസരമൊരുക്കുന്ന തലത്തിലുള്ള നിര്‍ദ്ദിഷ്ട മ്യൂസിയത്തെ പണവുമായി കൂട്ടിക്കുഴച്ച് വിമര്‍ശിക്കുന്നത് രാഷ്ട്രീയ വിരോധം കൊണ്ടാണെന്നാണ് സിപിഎം നേതാക്കളുടെ വിശദീകരണം.

നേരത്തേ എകെജിയുടെ കുടുംബ വീട് സ്മാരകമാക്കി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ സിപിഎം നടത്തിയിരന്നു. എന്നാല്‍
എകെജിയുടെ പിന്മുറക്കാര്‍ എതിര്‍ത്തതിനാലാണ് സര്‍ക്കാര്‍ ചെലവില്‍ല സ്മാരകം പണിയാന്‍ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button