KeralaNews

കരിപ്പൂരിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ കണ്ണൂരില്‍ ടിക്കറ്റ്

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്രാ എയര്‍പോര്‍ട്ടില്‍ വിമാന ഇന്ധന നികുതി 28 ശതമാനത്തില്‍ നിന്നും 1ശതമാനം ആയി കുറച്ചതോടെ സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷമുണ്ടാവുക കോടിക്കണക്കിന് രൂപയുടെ നഷ്ടം. ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളിലാണ് ഇന്ധന നികുതി കുറച്ചത്.

നികുതി ഗണ്യമായി കുറച്ചതിലൂടെ കോഴിക്കോട് വിമാനത്തവളത്തെ തകര്‍ക്കാനുള്ള നീക്കമാണ് ഉണ്ടാവുന്നതെന്നുള്ള ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. ആദായ നികുതി വകുപ്പിന് കീഴില്‍ വരുന്ന എടിഎഫ് അഥവാ വിമാന ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാരാണ്‌ നികുതി നിര്‍ണയിക്കുക. കണ്ണൂരില്‍ നിന്നും വിമാനം പറന്നുയരാന്‍ തുടങ്ങുന്നതിന് മുന്നേ തന്നെ നികുതി കുറയ്ക്കാന്‍ തീരുമാനമായി. കണ്ണൂരിലെ സിപിഎം നേതൃത്വത്തിന് സര്‍ക്കാരിലുള്ള സ്വാധീനമാണ് നികുതി കുറയ്ക്കാനുള്ള പ്രധാന കാരണം.

അടുത്ത പത്ത് വര്‍ഷത്തേക്ക് ഒരു ശതമാനം നികുതിയാണ് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിലെ ഇന്ധനത്തിന് ഈടാക്കുക. കണ്ണൂര്‍ വിമാനത്താവളത്തിന് പ്രത്യേക പരാമര്‍ശം നല്‍കിയതോടെ യാത്ര നിരക്ക് കോഴിക്കോട് വിമാനത്താവളത്തേക്കാള്‍ പകുതിയായി കുറഞ്ഞു.

നിലവില്‍കണ്ണൂരില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോകാന്‍ ഇന്‍ഡിഗോ വിമാനത്തിന്1600 രൂപയാണ് ചെലവ്. എന്നാല്‍ കോഴിക്കോട് നിന്ന് ബാംഗ്ലൂരേക്ക് പോകാന്‍ 2535 രൂപ ചെലവാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button