![k surendran](/wp-content/uploads/2018/12/k-surendran.jpg)
കൊച്ചി: മകരവിളക്ക് ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയാണ് സുരേന്ദ്രന്‍ ബര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഇന്ന് പരിഗണിക്കേണ്ട കേസുകളുടെ ലിസ്റ്റില്‍ സുരേന്ദ്രന്റെ ഹര്‍ജി ഉള്‍പ്പെടുത്തിയിട്ടില്ല.
സന്നിധാനത്ത് 52 കാരിയായ സ്ത്രീയെ ആക്രമിച്ചതില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സുരേന്ദ്രന്‍ ദിവസങ്ങളോളം ജാമ്യം കിട്ടാതെ ജയില്‍ കഴിഞ്ഞിരുന്നു. പിന്നീട് കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുവാദമില്ലാതെ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇതില്‍ ഇളവു ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സുരേന്ദ്രന്റെ ഹര്‍ജി.
അതേസമയം യാതൊരു കാരണവശാലും ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നും സുരേന്ദ്രനെ പമ്പയിലും സന്നിധാനത്തും പ്രവേശിക്കാന്‍ അനുവദിക്കരുതെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യം കഴിഞ്ഞ ദിവസവും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments