Latest NewsKeralaNattuvartha

ബൈക്കിൽ യാത്ര ചെയ്ത യുവാവിനെ പടക്കം എറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടി പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം : ബൈക്കിൽ യാത്ര ചെയ്ത യുവാവിനെ പടക്കം എറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടി പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം മലയടി തച്ചൻകോട് വെച്ച് പുളിമൂട് സ്വദേശിയായ അനസിനാണ് വെട്ടേറ്റത്. കാറിലെത്തിയ അക്രമിസംഘം പടക്കം എറിഞ്ഞ് വീഴ്ത്തുകയും വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ശരീരമാസകലം വെട്ടേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തി വൈരാഗ്യമാണ് വധശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആര്യനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button