KeralaLatest News

തിരുവനന്തപുരം-ചെന്നൈ സ്പെഷ്യല്‍ ട്രെയിന്‍ ഓടിക്കും

തിരുവനന്തപുരം•യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് 2019 ജനുവരി 17 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും ചെന്നൈ സെന്‍ട്രലിലേക്ക് പ്രത്യേക നിരക്കില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. 17 ന് ഉച്ചയ്ക്ക് 1.45 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ (നം. 06060) പിറ്റേന്ന് രാവിലെ 7.20 ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും.

കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട്‌, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്,സേലം, ജോലാര്‍പേട്ട, കട്പടി, ആരക്കോണം,പെരംബൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.

ഈ ട്രെയിനിലേക്കുള്ള ഫസ്റ്റ് എസി, സെക്കന്‍ഡ് എസി, തേഡ് എസി, സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകളുടെ ബുക്കിംഗ് 15 ാം തീയതി (ചൊവ്വാഴ്ച) രാവിലെ 8.00 മണിമുതല്‍ ആരംഭിക്കും.

Chennai Central

shortlink

Related Articles

Post Your Comments

Related Articles


Back to top button