Latest NewsKerala

തെരുവ് നായയുടെ ആക്രമണം : 5 പേര്‍ക്ക് പരിക്കേറ്റു

തൃശ്ശൂര്‍ : തെരുവ് നായകളുടെ ആക്രമണം കേരളത്തില്‍ വീണ്ടും വ്യാപകമാവുന്നു. അടുത്തിടെ സംസ്ഥാനത്തിന്റെ നിരവധിയിടത്താണ് തെരുവ് നായ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഏറ്റവുമൊടുവിലായി തൃശ്ശൂര്‍ ചേറ്റുവായില്‍ തെരുവ്‌നായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റുയ ചാണശ്ശേരി മുരളീധരന്‍, എടക്കാട്ടില്‍ ഓമന, ചക്കാണ്ടന്‍ ജയന്‍, അമ്മിണി, വിലാസിന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പറമ്പില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തു മൃഗങ്ങളെയും നായ ആക്രമിച്ചിട്ടുണ്ട്. മേഖലയില്‍ വര്‍ദ്ധിച്ച് വരുന്ന തെരുവ് നായക്കളുടെ ശല്യം ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button