റിയാദ് : ഒരു മാസത്തിനകം സൗദി അറേബ്യയില്‍ പിടിയിലായത് 65 ഭീകരർ. ഇതില്‍ 46 പേര് സ്വദേശികളാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നലെ സുരക്ഷാ സേനക്ക് നേരെ നടന്ന വെടിവെയ്പ്പിൽ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം യെമന്‍, സിറിയ, പാക്കിസ്ഥാന്, എത്യോപ്യ, ബഹ്റൈന്‍, ഇറാഖ്, മൊറോക്കൊ, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുളള 65 ഭീകരരാണ് സൗദിയില്‍ അറസ്റ്റിലായത്. രാജ്യത്ത് 5402 പേരാണ് തീവ്രവാദ കേസുകളില്‍ കസ്റ്റഡിയിലുളളതെന്നും ഇതില്‍ 14 പേര് ഇന്ത്യക്കാരാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ ചൂണ്ടികാട്ടുന്നു.
Post Your Comments