KeralaLatest NewsIndia

ശബരിമല ഹർത്താലിൽ മാർച്ചിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച പെൺകുട്ടി അറസ്റ്റിൽ

അസഭ്യം പറയല്‍, റോഡ് ഉപരോധിക്കല്‍, അനുമതിയില്ലാതെ പ്രകടനം നടത്തല്‍ തുടങ്ങി മൂന്ന് കേസിലാണ് അറസ്റ്റ്.

കാസര്‍കോട് : ശബരിമലയില്‍ യുവതിപ്രവേശനത്തിൽ പ്രതിഷേധിച്ച്‌ ബിജെപി നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പൊലീസിനെതിരെയും മുദ്രാവാക്യം വിളിച്ച യുവതിയെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ജെ പി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരിയാണ് അറസ്റ്റിലായത്.

ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താലില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിനൊപ്പം മുന്‍നിരയില്‍നിന്നാണ് രാജേശ്വരി മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ അസഭ്യമുദ്രാവാക്യങ്ങള്‍ വിളിച്ചുകൊടുത്തത്. കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന നിലയില്‍ മുഖ്യമന്ത്രിയെയും പൊലീസിനെയും അസഭ്യം പറയല്‍, റോഡ് ഉപരോധിക്കല്‍, അനുമതിയില്ലാതെ പ്രകടനം നടത്തല്‍ തുടങ്ങി മൂന്ന് കേസിലാണ് അറസ്റ്റ്.

അമ്മയുടെയും സഹോദരിയുടെയും ആള്‍ജാമ്യത്തില്‍ വിട്ടു. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വ്യാപകമായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button