ഷാര്‍ജ: ഇന്ത്യ യുഎഇ സൗഹൃദം ദൃഢമാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുഎഇ സന്ദര്‍ശനം നടത്തിയ അദ്ദേഹം ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍- ഖാസിമിയുമായി കൂടിക്കാഴ്ച നടത്തി.
രണ്ടു ദിവസം യുഎഇ സന്ദര്‍ശനം നടത്തിയ രാഹുല്‍ഗാന്ധി ദുബായ്, അബുദാബി ഭരണതലവന്മാരുമായും വ്യവസായികളുമായും കൂടിക്കാഴ്ചനടത്തുകയും ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍- ഖാസിമിയുമായി കൂടിക്കാഴ്ച നടത്തി എല്ലാത്തരം പ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്തുവെന്നും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്തൂമുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
Post Your Comments