തിരുവനന്തപുരം : പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തെ ഡോക്യുമെന്റ് ചെയ്യാനുള്ള അപാരമായ സാധ്യതകള്‍ സിനിമയില്‍ പ്രയോജനപ്പെടുത്തിയ കലാകാരനായിരുന്നു ലെനിന്‍ രാജേന്ദ്രനെന്ന് അദ്ദേഹം അനുസ്മരിച്ചു.
സിനിമ വെറും വിനോദോപാധി മാത്രമല്ലെന്നും അതില്‍ ഡോക്യുമെന്ററി സാധ്യതയുണ്ടെന്നും തിരിച്ചറഞ്ഞ് പുതിയചലച്ചിത്ര സംസ്‌കാരത്തെ പോഷിപ്പിച്ചതില്‍ പ്രമുഖനായിരുന്ന ലെനിന്‍ രാജേന്ദ്രന്‍ എന്നും അദ്ദേഹം ഓര്‍മ്മിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രി അനുശോചനം അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ചരിത്രത്തെ ഡോക്യുമെൻറ് ചെയ്യാനുള്ള അപാരമായ സാധ്യതകൾ സിനിമയിൽ പ്രയോജനപ്പെടുത്തിയ കലാകാരനായിരുന്നു ലെനിൻ രാജേന്ദ്രൻ. കയ്യൂർ സമരം ചിത്രീകരിക്കുന്ന മീനമാസത്തിലെ സൂര്യൻ, കേരള ചരിത്രത്തിലെ മറ്റൊരു കാലഘട്ടം അവതരിപ്പിക്കുന്ന സ്വാതിതിരുനാൾ എന്നിവ ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ്.
സിനിമ വെറും വിനോദോപാധി മാത്രമല്ലെന്നും അതിൽ ഡോക്യുമെന്ററി സാധ്യതയുണ്ടെന്നും അദ്ദേഹം കണ്ടറിഞ്ഞു. കലാമൂല്യമുള്ള സിനിമകളിലേക്ക് ജനങ്ങളെ സാർവത്രികമായി ആകർഷിച്ച കലാകാരനായിരുന്നു അദ്ദേഹം. വേനൽ, ചില്ല്, ദൈവത്തിന്റെ വികൃതികൾ മുതലായ സിനിമകളിൽ ലെനിൻ രാജേന്ദ്രന്റെ ഈ വൈഭവം പ്രകടമാണ്. പുതിയചലച്ചിത്ര സംസ്കാരത്തെ പോഷിപ്പിച്ചതിൽ പ്രമുഖനായിരുന്ന ലെനിൻ രാജേന്ദ്രൻ എക്കാലവും ഇടതുപക്ഷ – പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം പ്രതിബദ്ധതയോടെ ഉറച്ചുനിന്ന വ്യക്തിയായിരുന്നു.
https://www.facebook.com/PinarayiVijayan/photos/a.969029933188837/2091648534260299/?type=3&__xts__%5B0%5D=68.ARDz1EKg7UvxhfJPwaF9CLWPvh-Oxy6q8OFfrtdFiCq-Xklqg5RSrdZeI28_M9onVglSLhn81wcYEFhyKiS16fa_N0-k5Uq96kXZvvMFmpiXhE1HhQk4InbYTvqFllnXBRkUB7nW-ZSLX9JMKXQ_2FcrUzs5LRxBt5_CH6GZgxlPZKO18aVvMjMLCvJA5x7mEA1VIIlfskmYFPLDfF1MTVfu8dUsjUhLq8xvRPY64GKHTSyowJ96zAYlytS4jFX8bM_yNUGWKP8iTvN2z4zfa3HOeLFUdN5amunrpQ1Qm4RFG13Af6nnw1PzgNjObfyDbzEpGvEEH7SBkr4GsIV6RchWJw&__tn__=-R
Post Your Comments