ചെന്നൈ: എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ഡി എം കെ അദ്ധ്യക്ഷന്‍ എം കെ സ്റ്റാ ലിന്‍. ജയലളിതയുടെ വേനല്‍ക്കാല വസതിയായ കോടനാട് എസ്‍റ്റേറ്റിലെ രേഖകള്‍ മോഷണം പോയതിനും കൊലപാതകങ്ങള്‍ക്കും പിന്നില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണെന്ന ആരോപണത്തെ തുടര്‍ന്നാണ് എം കെ സ്റ്റാലിന്‍റെ ആവശ്യം. പളനിസ്വാമിക്ക് എതിരെ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും രാജി തേടണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ ബെന്‍വാരിലാല്‍ പുരോഹിതുമായി സ്റ്റാലിന്‍ കൂടിക്കാഴ്ച്ച നടത്തി.
എസ്റ്റേറ്റില്‍ ജയലളിത സൂക്ഷിച്ചിരുന്ന രഹസ്യരേഖകള്‍ കവരാന്‍ പളനിസ്വാമി ആസൂത്രണം ചെയ്തതാണ് കവര്‍ച്ചയെന്നും തെളിവുകള്‍ നശിപ്പിക്കാനായിരുന്നു തുടര്‍കൊലപാതകങ്ങളെന്നും കഴിഞ്ഞ ദിവസമാണ് ദില്ലിയില്‍ മാധ്യമങ്ങള്‍ക്ക് മുമ്ബാകെ മലയാളികളായ പ്രതികള്‍ കെ വി സയന്‍ , വാളയാര്‍ മനോജ് എന്നിവര്‍ വെളിപ്പെടുത്തിയത്. പളനിസ്വാമിയുടെ നിര്‍ദേശ പ്രകാരം ജയലളിതയുടെ മുന്‍ ഡ്രൈവര്‍ കനകരാജിന്‍റെ നേതൃത്വത്തിലാണ് തങ്ങള്‍ കവര്‍ച്ച നടത്തിയതെന്നായിരുന്നു ഇവര്‍ പറഞ്ഞത്.
Post Your Comments