പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചില ന്യൂനപക്ഷ സമുദായക്കാര്‍ക്ക് ഇന്ത്യന്‍ പൌരത്വം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ബില്‍ ലോക്‌സഭ പാസാക്കിയത് ജനുവരി എട്ടിന്. പ്രതിപക്ഷ കക്ഷികളുടെ ശക്തമായ എതിര്‍പ്പിനിടെയായിരുന്നു ഈ ബില്‍ പാസാക്കിയത്. ഇതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലകളില്‍ പ്രതിഷേധസൂചകമായി ബന്ദ് ആചരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ആ ബില്‍ പാസ്സാക്കപ്പെട്ടതോടെ ഇന്ത്യക്കാരിയെന്ന അംഗീകാരം ലഭിച്ചതിന്റെ അടക്കാനാകാത്ത സന്തോഷത്തോടെ കഴിയുകയാണ് ജമുനാ ദേവി എന്ന വൃദ്ധ. പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദുസ്ത്രീയായ ജമുനാ ദേവി ഇന്ത്യന്‍ പൗരത്വവും സ്വപ്‌നം കണ്ട് കഴിഞ്ഞ മൂന്നു വര്‍ഷമായി കാത്തിരിക്കുകയായിരുന്നു. അത് യാഥാര്‍ത്ഥ്യമായതോടെ മറ്റ് കുടുംബാംഗങ്ങളുടെ പൌരത്വത്തിനുള്ള സാധ്യതകള്‍ക്കും വഴിയൊരുങ്ങിയതിന്റെ ആശ്വാസത്തിലാണ് വൃദ്ധയുടെ കുടുംബം.
പാകിസ്ഥാനില്‍ അകപ്പെട്ടുപോയ രാജസ്ഥാനില്‍ നിന്നുള്ള ഈ ഹിന്ദു കുടംബം
2006 ലാണ് ഇന്ത്യയിലെത്തിയത്. 2015 ല്‍ ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കി പ്രാര്‍ത്ഥനയോടെ കഴിഞ്ഞിരുന്ന കുടുംബത്തിന് ബിജെപി സര്‍ക്കാര്‍ പാസ്സാക്കിയ ബില്ലാണ് രക്ഷയാകുന്നത്. പാകിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ വളരെ പീഡനങ്ങള്‍ സഹിച്ചാണ് കഴിയുന്നത്. തിരികെ വരാന്‍ കഴിയാതെ ഭയന്നു കഴിയുന്നവരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിധേയരാക്കാറുണ്ട്.
Post Your Comments