ചെന്നൈ•സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു. 67 വയസായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു. ഏതാനും ദിവസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു.
ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന് പ്രാധാന്യം കൊടുക്കുന്ന സംവിധായകരിലൊരാളാണ് ലെനിന്‍ രാജേന്ദ്രന്‍.
തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ് ലെനിൻ രാജേന്ദ്രന്റെ ജനനം. 1981 ല്‍ പുറത്തിറങ്ങിയ വേനലാണ് ആദ്യ ചിത്രം. 1992 ല്‍ ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിലൂടെയും 2006 ല്‍ രാത്രി മഴയിലൂടെയും മികച്ച സംവിധായകനുള്ള പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയുട്ടുണ്ട്. 96 ല്‍ പുറത്തിറങ്ങിയ കുലം എന്ന ചിത്രം മികച്ച ജനപ്രീയ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി.
2010 ല്‍ പുറത്തിറങ്ങിയ മകരമഞ്ഞാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
വേനൽ (1981), ചില്ല് (1982), പ്രേം നസീറിനെ കാണ്മാനില്ല (1983), മീനമാസത്തിലെ സൂര്യൻ (1985), മഴക്കാല മേഘം (1985), സ്വാതി തിരുന്നാൾ (1987), പുരാവൃത്തം (1988), വചനം (1989), ദൈവത്തിന്റെ വികൃതികൾ (1992), കുലം (1996), മഴ(2000), അന്യർ(2003), രാത്രിമഴ (2007), മകരമഞ്ഞ് (2010) എന്നിവയാണ് ലെനിന്‍ രാജേന്ദ്രന്റെ ചിത്രങ്ങള്‍.
Post Your Comments