KeralaLatest News

ആറു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം : ഒടുവില്‍ നാല് മാസത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം യുവതി മറ്റൊരു കാമുകനൊപ്പം പോയി

നീലേശ്വരം: ആറു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം : ഒടുവില്‍ നാല് മാസത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം യുവതി മറ്റൊരു കാമുകനൊപ്പം പോയി. ഭാര്യ കാമുകനൊപ്പം നാടുവിട്ടെന്നറിഞ്ഞ ഭര്‍ത്താവ് ഗള്‍ഫില്‍ സുഹൃത്തുക്കള്‍ക്ക് വിരുന്ന് നല്‍കി. കാസര്‍ഗോഡാണ് വിചിത്രസംഭവങ്ങള്‍ അരങ്ങേറിയത്.

കാട്ടുകുളങ്ങരയിലെ വിജേഷാണ് ഭാര്യ മടിക്കൈ മണിമുണ്ടയിലെ മഞ്ജുള (19) കാമുകനായ എരിക്കുളം ഏമ്പക്കാലിലെ ലതികേഷിനോടൊപ്പം നാടുവിട്ടതറിഞ്ഞ് ഗള്‍ഫില്‍ വിരുന്നുസല്‍ക്കാരമൊരുക്കിയത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം വിജേഷ് മഞ്ജുളയെ വിവാഹം കഴിച്ചത്. തുടര്‍ന്നാണ് വിജേഷ് ജോലി തേടി ഗള്‍ഫിലേക്ക് പോയത്. എന്നാല്‍ ഭര്‍ത്താവ് ഗള്‍ഫില്‍ പോയതിന്റെ പത്താം ദിവസമാണ് മഞ്ജുള ലതികേഷിനോടൊപ്പം ഒളിച്ചോടി ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്.

വിജേഷും മഞ്ജുളയും തമ്മിലുള്ള വിവാഹം വിഷ്ണുമംഗലം ക്ഷേത്രത്തില്‍ വെച്ച് ആഘോഷപൂര്‍വ്വമാണ് നടന്നത്. എന്നാല്‍ ഇവര്‍ തമ്മിലുള്ള വിവാഹം ഇതുവരെയും ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. എസ്എസ്എല്‍സി ബുക്കില്‍ തിരുത്തല്‍ വരുത്താനുള്ളതിനാല്‍ അതു കഴിഞ്ഞ് വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് പറഞ്ഞ് മഞ്ജുള തന്നെയാണ് രജിസ്ട്രേഷന്‍ വിലക്കിയത്.

അതേസമയം ഭാര്യ മറ്റൊരു കാമുകന്റെ കൂടെ പോയതിന് വിഷമിച്ചിരിക്കാനൊന്നും വിജേഷിനെ കിട്ടില്ല. ഗള്‍ഫില്‍ വിരുന്നൊരുക്കിയതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും വിജേഷ് മറന്നില്ല. ‘ഹായ് ഫ്രണ്ട്‌സ് എല്ലാവരും അറിയാന്‍ ഞാന്‍ ഈ വീഡിയോ ഷെയര്‍ ചെയുകയാണ്. ആറു വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ വീട്ടുകാരുടെ സമ്മതത്തോട് കൂടി കല്യാണം കഴിച്ചതാണ് ഞാന്‍. നാലു മാസത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ഞാന്‍ ജനുവരി ഒന്നിന് പ്രവാസ ജീവിതത്തില്‍ വരുന്നു.

അന്ന് വരെ സന്തോഷമായിട്ടുള്ളതായിരുന്നു ഞങ്ങളുടെ ജീവിതം. ജനുവരി 11ന് രാവിലെ മൊബൈല്‍ നോക്കിയപ്പോഴാണ് എന്റെ വൈഫ് വേറൊരുത്തന്റെ കൂടെ പോയി കല്യാണം കഴിച്ച ഫോട്ടോ കണ്ടത്. എന്ത് ചെയ്യണം എന്ന അവസ്ഥയിലായിരുന്നു ഞാന്‍. എങ്കിലും എനിക്ക് പിടിച്ചുനില്‍ക്കാന്‍ ധൈര്യം തന്നത് എന്റെ ഫ്രണ്ട്‌സ് ആയിരുന്നു.

ഇവള്‍ക്ക് വേണ്ടി ഇത്രയെങ്കിലും ഞാന്‍ ചെയ്യണ്ടേ ഫ്രണ്ട്‌സ്. നമ്മുക്ക് വേണ്ടവര്‍ നമ്മെ ഉപേക്ഷിച്ചു പോയാല്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല. ഉപേക്ഷിച്ചു പോയവര്‍ ആരും നമ്മുടെ ആയിരുന്നില്ല എന്നതാണ് സത്യം’. ഇങ്ങനെ പറഞ്ഞുകൊണ്ടാണ് സുഹൃത്തുക്കള്‍ക്ക് സല്‍ക്കാരം നല്‍കിയ ദൃശ്യം വിജേഷ് നവമാധ്യമങ്ങളില്‍ നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button