ശബരിമല: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധിക്കു ശേഷം ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തെ കുറിച്ച് വിലയിരുത്തി മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി. ഇന്ന് മകര വിളക്ക് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തീര്‍ത്ഥാടന കാലത്തുണ്ടായ സംഭവവികാസങ്ങള്‍ തീര്‍ത്ഥാടകരുടെ വരവിനെ ബാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കാര്യമായ തീര്‍ത്ഥാടക പ്രവാഹം ഉണ്ടായെങ്കിലും മലയാളി തീര്‍ത്ഥാടകരുടെ എണ്ണത്തിലാണ് കാര്യമായ കുറവുണ്ടായി. അതേസമയം
സന്നിധാനത്ത് സാധാരണഗതിയിലുണ്ടാവുന്ന വലിയ തിരക്ക് ഉണ്ടായിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. പലരും തന്നോട് നേരിട്ട് വന്ന് പരാതി പറഞ്ഞിരുന്നു. അതേസമയം പലതരം സംഭവങ്ങള്‍ ശബരിമലയെ ചുറ്റി ഉണ്ടായെങ്കിലും പൂജകളും കര്‍മകങ്ങളുമെല്ലാം മുറ പോലെ നടന്നുവെന്നും വിഎന്‍ വാസുദേവന്‍ നമ്പൂതിരി പറഞ്ഞു.
Post Your Comments